അയ്യങ്കാളിയുടെയും നാരായണഗുരുവിന്റെ മേൽനോട്ടത്തിൽ നടന്ന സാമൂഹിക നവോത്ഥാനം, തിരുവിതാംകൂറിൽ തലക്കരം മുലക്കരം മീൻപാട്ടം കുശക്കരം ഇത്യാദി 110 ഓളം ഫ്യുഡൽ കരങ്ങൾ ബ്രിട്ടീഷുകാരുടെ സമ്മർദ്ദത്താൽ റദ്ദാക്കപ്പെടൽ , ചാന്നാർ സമുദായത്തിലെ മാറ് മറക്കൽ സമരം, അധഃകൃത സമുദായങ്ങൾക്കും ക്രിസ്ത്യാനി സ്ത്രീകൾക്കും മേൽമുണ്ടല്ലാത്തതായ “കുപ്പായം” എന്ന മറ്റൊരു മേൽവസ്ത്രം ധരിക്കാനുള്ള അവകാശം രാജശാസനം വഴി നൽകൽ ഇവയെല്ലാം തന്നെ 1800 കളിൽ കേരള സമൂഹത്തിൽ ഉണ്ടായ പ്രധാന സാമൂഹിക പരിവർത്തനങ്ങൾ ആണെന്നത് ചരിത്ര സത്യങ്ങൾ ആണ് . അക്കാലഘട്ടത്തിൽ അധഃകൃത ജാതികളിൽ പെട്ട പതിനാലു വയസ്സിനു മുകളിൽ വേതനം സമ്പാദിക്കാൻ കെൽപ്പുള്ള എല്ലാ ആൺപ്രജകളിൽ നിന്നും ഈടാക്കുന്ന കരത്തിനെ തലക്കരം എന്നും സ്ത്രീയുടേതിന് മുലക്കരം എന്നുമായിരുന്നു വിളിച്ചു പോന്നിരുന്നത് . പ്രസ്തുത ആദായ നികുതികൾ അവർണരെ പീഡിപ്പിക്കും വിധം അധികഭാരം ആയിരുന്നെങ്കിലും തലയെന്നോ മുലയെന്നോ ഉള്ള അവയവങ്ങളും ആയി ഇവയ്ക്കു പ്രത്യേകിച്ച് ബന്ധമൊന്നും ഉണ്ടായിരുന്നില്ല . പ്രതിമാസം ആൾക്ക് 2 ചക്രം വീതമുള്ള ഒന്നായിരുന്നു ഇവ രണ്ടും . ഈടാക്കപ്പെടുന്ന പ്രജയുടെ ലിംഗം വേർതിരിക്കാനുള്ള സാംജ്യാഭേദം മാത്രമായിരുന്നു പേരിലെ തലയും മുലയും. ഇക്കാലഘട്ടത്തിൽ ചേർത്തല അടക്കം ഉള്ള പ്രദേശങ്ങളിൽ അധഃകൃത സമുദായങ്ങളുടെ ഇടയിൽ മത പരിവർത്തനത്തിൽ ഏർപ്പെട്ടിരുന്ന എൽ എം എസ മിഷിനറിമാരുടെ രേഖകളിലോ, 1813 തൊട്ടു 1859 വരെ നടന്ന മാറ് മറക്കൽ സമരത്തോട് അനുബന്ധിച്ചുള്ള തിരുവതാംകൂർ രാജ രേഖകളിലോ, സർ ചാൾസ് ട്രെവെല്യൻ അടക്കമുള്ളവരുടെ കൊളോണിയൽ രേഖകളിലോ നങ്ങേലിയുടെ സംഭവം രേഖപ്പെടുത്തിയതായി കാണപ്പെടുന്നില്ല. അപ്പോൾ നങ്ങേലിയുടെ മുലക്കരത്തിൽ പ്രധിഷേധിച്ചു പ്രവർത്തിക്കാർക്ക് സ്വയം മുല മുറിച്ചു നൽകിയ കഥ എവിടുന്നുണ്ടായി ? എപ്പോൾ ഉണ്ടായി ?

ഇന്ന് പ്രചാരത്തിലുള്ള  ചേർത്തലക്കാരിയായ നങ്ങേലി കഥയുടെ സംഭവങ്ങളും ആയി യാതൊരു ബന്ധവുമില്ലാത്ത ആദിമ വകഭേദം ജോൺ ഹെന്രി ഗ്രോസിന്റെ 1750 ലെ A Voyage to the East Indies ൽ അടങ്ങിയ കൊച്ചി – തിരുവതാംകൂർ യാത്രാരേഖകളിൽ ആണ് . യൂറോപ്പ്യൻ സമുദായത്തിന്റെ സംസർഗ്ഗത്തിൽ  ജീവിച്ച ഒരു സ്വദേശി സ്ത്രീ ബ്ലൗസ് ഉപേക്ഷിക്കാൻ വിസമ്മതിച്ചെന്നും ആറ്റിങ്കൽ മഹാറാണി സ്ത്രീയുടെ മുല ഛേദിക്കാൻ ഉത്തരവ് ഇറക്കിയെന്നുമാണ് കഥ .nangeli (1) രണ്ടാമത്തെ ചരിത്രരേഖ നങ്ങേലിയും ചേർത്തലയും ഈഴവ സമുദായവും ഇവ  മൂന്നുമായി ബന്ധമില്ലാത്ത മറ്റൊരു വകഭേദമായി  എഡ്ഗാർ തേർസ്റ്റാൻ 1909 എഴുതിയ Travancore tribes and castes Vol 1 എന്ന കൊളോണിയൽ രേഖകളിൽ കാണപ്പെടുന്നു . പൂഞ്ഞാറിലെ കാട്ടിൽ വസിക്കുന്ന മല അരയ സമുദായവുമായി ബന്ധപ്പെടുത്തിയാണ് ഇത് . തലക്കരം ചോദിച്ചു വന്ന പ്രവർത്തിക്കാരന് തല അരിഞ്ഞു കൊടുത്ത മല അരയന്റെയും മുല അരിഞ്ഞു കൊടുത്ത മല അരയത്തിയുടെയും വിവരമറിഞ്ഞു കരം നിർത്തിയ രാജാവിന്റെയും കഥ. അപ്പോഴും ചോദ്യം ബാക്കി – ഈഴവ സ്ത്രീയായ നങ്ങേലിയുടെ കഥ എവിടുന്നു വന്നു ?

നങ്ങേലി എന്ന ഈഴവ സ്ത്രീ മുലക്കരത്തിനോട് പ്രതിഷേധാർഹം പിരിക്കാൻ വന്ന പ്രവർത്തിക്കാരന് സ്വയം മുല മുറിച്ചു കൊടുത്തുവെന്നതായ വീരഗാഥ ആദ്യമായി അവതരിക്കുന്നത് 1960 ഇൽ എൻ ആർ കൃഷ്ണന്റെ ” ഈഴവർ അന്നും ഇന്നും ” എന്ന പ്രസിദ്ധീകരണത്തിലാണ് . ശേഷം പ്രസ്തുത സമുദായാംഗം കൂടിയായ എസ എൻ ശിവദാസൻ എന്ന സാമൂഹ്യ ചരിത്രകാരനും ആർ എൻ യേശുദാസൻ എന്നിവർ ചേർന്ന് കഥയെ സാമൂഹ്യ ചരിത്രമായി തങ്ങളുടെ ലേഖനങ്ങളിലൂടെ പ്രചരിപ്പിക്കാൻ തുടങ്ങി . ഇവരൊക്കെ വിദ്യാസമ്പന്നരും ഐ എ എസ് ഉൾപ്പടെ പല ഉന്നത സർക്കാർ പദവികളിൽ പ്രബലരായിരുന്നതിനാൽ അവരുടെ നങ്ങേലി കഥ തഴച്ചു വളർന്നു പന്തലിച്ചു അംഗീകാരം നേടി. സാമാന്യ യുക്തി വെച്ച് നോക്കിയാൽ മല അരയ സമുദായത്തെ പറ്റി കൊളോണിയൽ രേഖകളിലുള്ള ഒരു നാടോടി കഥയിലെ സ്ത്രീ കഥാപാത്രത്തെ ഈഴവ എഴുത്തുകാർ അപഹരിച്ചു ചേർത്തലയടുത്തുള്ള മുലച്ചിപ്പറമ്പെന്ന സ്ഥലപ്പേരുമായി കൂട്ടി ഇണക്കി തങ്ങളുടെ സമുദായത്തിന്റെ മഹിമ കഥയാക്കി  – ആ സാങ്കല്പിക കഥാപാത്രത്തിന് അവർ ഒരു പേരുമിട്ടു – നങ്ങേലി ! .  കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം അറിയാവുന്നവർക്ക് സുപരിചിതമായ ഒരു വസ്തുതയാണ് കമ്യൂണിസ്റ്റു പ്രസ്ഥാനം കേരളത്തിൽ കുതിച്ചുയർന്നത് കയർ ബീഡി ഇത്യാദി മേഖലകളിൽ തൊഴിലാളികളായിരുന്നു ഈഴവ അണികളുടെ വോട്ടു ബാങ്കിൽ നിന്നായിരുന്നു എന്നത് . എന്നിരിക്കെ പ്രസ്തുത സമുദായത്തിൽ നിന്നും രക്തസാക്ഷികളായ വീരന്മാരെയും വീരാങ്കനകളേയും വാർത്തെടുത്തു പ്രാദേശിക തലത്തിൽ പ്രചരിപ്പിക്കേണ്ടത് കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളുടെ ആവശ്യം കൂടിയായിരുന്നു . അവർ അതിനെ സാമൂഹിക അനീതികളോട് പ്രതികരിക്കാൻ ജനങ്ങളെ പ്രോത്സിഹാപ്പിക്കാൻ ഉതകുന്ന ഉദ്ധീപന കഥയായി മജ്ജയും മാസവും കൊടുത്തു വ്യാപിപ്പിക്കുകയും പൊതുസമ്മതി നേടിയെടുക്കുകയും ചെയ്തു . ഒരു പക്ഷെ സമകാലീന കേരള സമൂഹത്തിൽ സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവുമായി മുഖ്യധാരാവൽക്കരണം പൂർണമായി നേടി കഴിഞ്ഞ ഈഴവ സമൂഹം, തുടർന്നും സംവരണം അനുഭവിച്ചു കൊണ്ടിരിക്കുന്നത് ചോദ്ദ്യം ചെയ്യപ്പെടാതിരിക്കാനും കൂടി ആയിരുന്നിരിക്കാം നങ്ങേലി കഥ പോലുള്ള സാങ്കൽപ്പിക ഇരവൽക്കരണ കഥകൾക്കു ഈയിടെ കൂടുതൽ രാഷ്ട്രീയ പ്രചാരം ഇടതു ബുദ്ധിജീവികൾ നൽകിയത് . 

അടുത്തിടെ കേരളത്തിൽ മാത്രം ഒതുങ്ങി നിന്ന നങ്ങേലിയുടെ പ്രതിഷേധ ഗാഥ രോഹിത് വെമുലയുടെ ശഹാദത് ദിനത്തിനോട് അനുബന്ധിച്ചു ഒർജിത് സെൻ എന്ന ഗ്രാഫിക് ആർട്ടിസ്റ്റ് ഗുഫത്തുഗു എന്നൊരു ഓൺലൈൻ ജേർണലിലൂടെ അതിനു ഇന്ധ്യയിലും വിദേശത്തും പ്രചാരമേകി . വൈകാതെ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഇത് ഏറ്റുപിടിക്കുകയും ചെയ്തു. ezhava (1)ആരുടെയൊക്കെയോ സാങ്കല്പികതയിൽ സൃഷ്ടിച്ചെടുത്ത ചേർത്തലക്കാരിയും ഈഴവനു സ്വന്തപ്പെട്ടവളും ആയ നങ്ങേലിയിൽ മുലക്കരത്തിന്റെ ദുർവ്യാഖ്യാനങ്ങൾ കുത്തി തിരുകിയാണ് ഇന്നത്തെ നങ്ങേലി കഥ അവതരിച്ചതെന്നും അത് യഥാർത്ഥത്തിൽ അവരുടെ  ജാതി- സ്വത്വ രാഷ്ട്രീയ ഭാവനയിൽ ഉടലെടുത്തതുമാണ് എന്ന വസ്തുത അജ്ഞതയിലോട്ടു മറയുകയും ചെയ്തു. ഇന്ന് ഈ സാങ്കല്പിക കഥ പുതിയ ചരിത്ര-ഭാഷ്യമായി ആഘോഷിക്കപ്പെടുന്നു. വസ്തുനിഷ്ഠയും ചരിത്ര സത്യവും ആധികാരികമല്ലാത്ത വിപരീത ജാതി-സ്വത്വ രാഷ്ട്രീയത്തിന് പയ്യെ വഴി മാറി കൊടുത്തിരിക്കുന്നു.

Additional Reading : The woman who cut off her breasts by  Manu Pillai, Chief of Staff to Dr Shashi Tharoor MP and an Ex-Commissioned Researcher for BBC World Service

 

Advertisements