മതങ്ങളിലെ ദിവ്യ ഗർഭം അത് മേരിയുടേത് ആയാലും കുന്തിയുടെ ആയാലും അതിനെ യുക്തിക്കു നിരക്കുന്ന നിലയിൽ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പരിഹാസത്തോടെ ചോദ്യം ചെയ്യപ്പെടുന്നതിൽ തെറ്റൊന്നും ഇല്ല എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം …. ആവാനും പാടില്ല….അത് ചുമരെഴുത്തിൽ കൂടി ആയാലും …പാംഫ്‌ലെറ്റുകളിൽ കൂടി ആയാലും ……പ്രസംഗത്തിൽ കൂടി ആയാലും. യുക്തിക്കു നിരക്കുന്ന അപ്രിയ ചോദ്യങ്ങളിൽ കൂടി തന്നെ ആണ് മതങ്ങളുടെ അമിത പ്രതികരണ രാഷ്ട്രീയത്തെ നിയന്ത്രിച്ചു കാലാ കാലമായി ശാസ്ത്രവും പ്രബുദ്ധതയും സമൂഹത്തിൽ നമ്മൾ ഊട്ടി വളർത്തിയിട്ടുള്ളത് എന്ന് ചരിത്രം സാക്ഷി .  മഹാരാജാസ്  കോളേജിലെ വിവാദപരമായ ചുമരെഴുത്തിനെ നമ്മൾ കാണേണ്ടതും അങ്ങനെ തന്നെ.  പിന്നെയുള്ളത് അതിലടങ്ങിയിട്ടുള്ള ഭാഷയുടെ ശൈലി …പ്രസ്തുത ചുമരെഴുത്തിലെ ഭാഷാശൈലി എനിക്കും അരോചകവും അപരിഷ്‌കൃതവും ആയി തോന്നുകയുണ്ടായി …..എങ്കിലും അതൊക്കെ എഴുതിയവന്റെ ആവിഷ്കാര സ്വാതന്ത്ര്യം കൂടി അല്ലെ ? എം എഫ് .ഹുസൈനിന്റെ പടത്തിൽ അപമാനം വാദിക്കുന്ന ഹിന്ദുക്കളും , ഹെബ്‌ഡോ കാർട്ടൂണിൽ അപമാനം വാദിക്കുന്ന മുസൽമാനും , ടോം വട്ടക്കുഴിയുടെ പടത്തിലും മഹാരാജാസിലെ ചുമരെഴുത്തിലും അപമാനിതരാവുന്നു എന്ന് വാദിക്കുന്ന ക്രൈസ്തവരും ….ഒക്കെ തന്റെ സ്വന്തം മതങ്ങളെ പൊക്കി കാട്ടാൻ അന്യ മതങ്ങളിലെ വിശ്വാസങ്ങളെയും ആചാരങ്ങളെയും പേ പിടിച്ചു ആക്രമിച്ചു താഴ്ത്തി കെട്ടി പ്രസംഗിക്കുമ്പോൾ ഇതേ യുക്തി മറന്നു പോകുന്നത് എന്തേ ? ജെ എൻ യു വിൽ മഹിഷാസുരനെ അനുസ്മരിച്ചു മറ്റൊരു ദൈവത്തെ വേശ്യ എന്ന് വിളിക്കാമെങ്കിൽ …അത് ആവിഷ്കാര സ്വാതന്ത്ര്യം ആവാമെങ്കിൽ മഹാരാജാസിലെ ഈ ചുമരെഴുത്തിലും അതിന്റെ ഭാഷയിലും ഇത്ര ആക്രോശവും അസഹിഷ്ണുതയും അനാവശ്യം അല്ലെ ?

മതങ്ങളോ ദൈവങ്ങളോ സങ്കല്പങ്ങളോ  വിമർശത്തിന് അതീതരല്ല….പക്ഷെ  വിമർശനത്തിന് വിനിയോഗിക്കുന്ന പദപ്രയോഗങ്ങൾ  സഭ്യത വിട്ട് പോകുമ്പോഴാണ്  പ്രകോപനം ഉണ്ടാവുന്നത്….അതിൽ നിന്നും ഉടലെടുക്കുന്ന  വിമർശനങ്ങൾ എത്രമാത്രം ഫലവത്താകുമെന്നതും  സംശയാസ്പദം ആണ്. സഭ്യതയുടെ ആ അനിവാര്യതയോടു  പൂർണമായി യോജിക്കേ തന്നെ നമ്മൾ പക്ഷെ അതിന്റെ പ്രയോഗം  മതം നോക്കി ആക്കുന്നുണ്ടോ  എന്ന് സ്വയം ഒരു ആത്മ പരിശോധനയ്ക്കും ബാധ്യസ്ഥരാണ്  . ആ സഭ്യതയുടെ പരിഭാഷക്കു…. മാന്യതയുടെ നിർവചനത്തിനു…..ജെ എൻ യു വിലും മഹാരാജാസിലും വ്യത്യാസം വരുന്നതെങ്ങനെ ?  ….ഒന്ന് ആവിഷ്കാര സ്വാതന്ത്ര്യവും മറ്റതു അപമാനവും ആയി ഇരട്ടത്താപ്പോടെ നിർവചിക്കപ്പെടുമ്പോൾ ….വിജയിക്കുന്നത് അസന്തുലിത പ്രതികരണ രാഷ്ട്രീയം മാത്രമാണ്.

maharajas

Advertisements