എം എഫ് ഹുസൈനിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ പേ പിടിച്ച കുറെ സംഘികൾ ആക്രമിച്ചപ്പോൾ തോന്നിയത് അറപ്പാണ് …. ആവിഷ്കാര സ്വാതന്ത്ര്യം ഹിന്ദുത്വവാദികൾ ഹനിക്കുന്നു എന്നു ഇന്ധ്യൻ സെക്കുലറിസ്റ്റുകൾ ഉഗ്രമായി വാദിച്ചപ്പോൾ…. ദേശിയ മാധ്യമങ്ങൾ അവർക്കു പിന്തുണ നൽകി ചർച്ചയും ചർച്ചയുടെ മുകളിൽ ചർച്ചയും ഒക്കെ നടത്തിയപ്പോൾ …. അതിനോടൊക്കെ പൂർണമായി യോജിപ്പും തോന്നി കാരണം അതിനു വേണ്ടി വാദിക്കേണ്ടത് സെക്കുലറിസ്റ്റുകൾ തന്നെയാണ് …മതം ആവിഷ്കാര സ്വാതന്ത്ര്യത്തെ തളക്കുമ്പോൾ അതിനെതിരെ പ്രതികരിക്കേണ്ടത് സെക്കുലറിസ്റ്റുകൾ ആണ് …. പക്ഷെ ഇന്ന് അതേ സെക്കുലറിസ്റ്റുകളുടെയും രാഷ്ട്രീയ മാധ്യമങ്ങളുടെയും അണ്ണാക്ക് ഇറങ്ങി പോയോ ? യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിക്കും വിധം അര്‍ധനനഗ്നയായ കന്യാസ്ത്രീയെ വെച്ചുള്ള ടോം വട്ടക്കുഴിയുടെ  ചിത്രം ഉള്‍പ്പെടുത്തിയ ഭാഷാപോഷിണിയുടെ ഡിസംബര്‍ ലക്കം അച്ചടിച്ച ശേഷം മലയാള മനോരമ പിന്‍വലിച്ചു. ക്രൈസ്തവ വികാരത്തെ വൃണപ്പെടുത്തുന്ന വിവാദപരമായ പടമുള്ള മാഗസിന്‍ പിന്‍വലിച്ചതിനെക്കുറിച്ച് ആര്‍ടിസ്റ്റ് ടോം വട്ടക്കുഴി സൗത്ത്‌ലൈവിനോട് പ്രതികരിച്ചത് ഇങ്ങനെ

“ഒന്നാം ലോകമഹായുദ്ധ കാലത്ത് ചാരവൃത്തിയുടെ പേരില്‍ വെടിവെച്ചു കൊല്ലപ്പെട്ട മാതാഹരി എന്ന സ്ത്രീയെക്കുറിച്ചുള്ള നാടകത്തിന് വരച്ചതായിരുന്നു ചിത്രം. ചിത്രത്തിനെതിരെ ചില എതിര്‍പ്പുകള്‍ ഉണ്ടായെന്ന് കേള്‍ക്കുന്നു. ചിത്രത്തിന് ആസ്പദമായ രചന വായിച്ചാല്‍ അത്തരമൊരു എതിര്‍പ്പ് ആര്‍ക്കും ഉണ്ടാകില്ല. സ്വതന്ത്രമായ മനസ്സില്‍ നിന്നും വരച്ചതാണ് ആ ചിത്രം. ഇതുസംബന്ധിച്ച് മറ്റൊരു വിവാദത്തിനുമില്ല”

ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിക്കുമ്പോൾ രോഷം ഉണരേണ്ട ഇടതു പക്ഷവും സെക്കുലറിസ്റ്റുകളും ദേശിയ മാധ്യമങ്ങളും ഒക്കെ ഇപ്പോൾ ഏതാണ്ട് ചുക്കി ചുളിഞ്ഞു ഉപ്പിലിട്ട മാങ്ങ പോലെ ആണ്. സംഘ പരിവാറിന്റെ ഹിന്ദു ഫാസിസവും  ആവിഷ്കാര-ആശയ സ്വാന്തന്ത്ര്യ ഹനനത്തെയും കുറിച്ചൊക്കെ ഘോര ഘോരമായി ഫേസ്‌ബുക്കിൽ പോസ്റ്റിക്കൊണ്ടിരുന്ന മതേതര പോസ്റ്റുവീരന്മാർ പക്ഷെ ക്രിസ്ഥാപ്പികളുടെ (ക്രിസ്ത്യൻ സുടാപ്പികൾ ) ഉദയമനത്തോടെ മൗനികൾ ആകുന്നു ….ടോം വട്ടക്കുഴി അങ്ങനെ കേരളത്തിന്റെ സ്വന്തം എം എഫ് ഹുസൈനായി അവതരിക്കുന്നു. സെക്കുലറിസം എടുത്തു വീശുമ്പോൾ ഒരു ബാലൻസിംഗ് വേണം അതിന്റെ പ്രയോഗത്തിൽ മതഭേദമന്യേ ഒരു സമത്വവും ആനുപാതികതയും വേണം ….അതു നഷ്ടപ്പെട്ടാൽ സെക്കുലറിസ്റ്റുകൾക്കു സെക്കുലർ മീഡിയക്കും വിലയില്ലാതായി പോകും . സംഘിയും സുഡാപ്പിയും ഉള്ള കൊച്ചു കേരളത്തിലും വല്യ ഇന്ധ്യയിലും ക്രിസ്ഥാപ്പികൾ സെക്കുലറിസ്റ്റുകളുടെയും രാഷ്ട്രീയ മാധ്യമങ്ങളുടെയും നാക്കു അരിഞ്ഞു കളഞ്ഞോ ?

സൗത്ത് ലൈവിന്റെ ആർട്ടിക്കൽ താഴെ കൊടുത്തിട്ടുള്ള ലിങ്കിലൂടെ വായിക്കാവുന്നതാണ് 

അന്ത്യ അത്താഴമോ? ആ ചിത്രം മനോരമയ്ക്ക് പിടിച്ചില്ല; അച്ചടിച്ച ഭാഷാപോഷിണി പിന്‍വലിച്ചു; എതിര്‍പ്പ് രചനയുടെ അര്‍ത്ഥം അറിയാത്തവരുടേതെന്ന് ടോം വട്ടക്കുഴി