മോഡി ഒന്ന് തുമ്മിയാൽ അതും രാഷ്ട്ര സേവയ്ക്കാണ് എന്ന് പരത്തുന്ന കൂശ്മാണ്ഡങ്ങളും…..കാക്ക തലയിൽ കാഷ്ടിച്ചാൽ വരേ അതും ഒന്നുകിൽ ബി ജെ പി അല്ലെങ്കിൽ മോഡിയുടെ ദോഷമാണ് എന്ന് സോഷ്യൽ മീഡിയയിൽ കുരക്കുന്നവരും …. രണ്ടും ഒരു കോന്തലക്ക് കെട്ടേണ്ട കോമരങ്ങൾ ആണ്. ഇടതു പക്ഷ രാഷ്ട്രീയമായാലും വലതു പക്ഷ രാഷ്ട്രീയമായാലും …അമിതമായാൽ രണ്ടും നമ്മൾ കടിഞ്ഞാണിട്ടു നിർത്തുക തന്നേ വേണം ……പക്ഷെ അത് അവരുടെ തെറ്റുകൾക്ക് യുക്തിക്ക് നിരക്കുന്ന കാമ്പുള്ള വാദ മുഖങ്ങൾ ഉപയോഗിച്ചായിരിക്കണം എന്ന് മാത്രം. 

കേന്ദ്ര ഗവണ്മെന്റ് രാഷ്ട്രപതിയുടെയും മറ്റ് ഉത്തരവാദിത്തപ്പെട്ടവരുടെയും അനുമതിയോടു കൂടി ഒരു നല്ല ലക്ഷ്യത്തോടു കൂടി എടുത്തിരിക്കുന്ന നോട്ടു മാറ്റൽ തീരുമാനത്തെ അന്ധമായ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ എതിർക്കുന്നതും, അപവാദങ്ങൾ സൃഷ്ടിക്കുന്നതും , ജനങ്ങളിൽ അനാവശ്യമായ ഭയം ഉണ്ടാക്കുന്നതും, സഹകരിക്കാതിരിക്കുന്നതും തെറ്റാണ്.നിസ്സംശയം ജനങ്ങൾക്ക് നോട്ടു മാറ്റം കൊണ്ട് ബുദ്ധിമുട്ടും പ്രശ്നങ്ങളും ഒക്കെ ഉണ്ടാവുന്നുണ്ട് ….100 ന്റെയും 500 ന്റെയും കറൻസികൾ ആദ്യം ആവശ്യത്തിന് ഇറക്കി ചില്ലറ പ്രശ്നം ഒഴിവാക്കി കുറച്ചും കൂടെ മെച്ചപ്പെട്ട രീതിയിൽ ഇത് ചെയ്യുകയും ആവാമായിരുന്നു ….എങ്കിലും ഇതിലും കൂടുതൽ സമയം എടുത്തു ചെയ്‌താൽ ഇതേ ഗുണം ഉണ്ടാവണം എന്നും ഇല്ല…..ഈ നോട്ടു മാറ്റൽ ഉദ്ധിഷ്ട രീതിയിൽ നടന്നാൽ അത് കൊണ്ട് രാഷ്ട്രത്തിനു ഭാവിയിൽ ഗുണവുമുണ്ട് . ഇപ്പോൾ അലമുറയിടുന്ന രാഷ്ട്രീയക്കാരും …സോഷ്യൽ മീഡിയ യോദ്ധാക്കളും കോപ്രായങ്ങൾക്കു പകരം തങ്ങളുടെ പ്രവർത്തനങ്ങൾ തിരക്കുള്ളിടത്തു ജനങ്ങൾക്ക് സംവിധാനങ്ങൾ, പഴയ കറൻസി മാറാൻ ഡിസംബർ 30 വരെ സമയമുണ്ട് എന്ന തരത്തിലുള്ള ബോധവൽക്കരണം, അവനവന്റെ ചുറ്റുവട്ടത്തു ചില്ലറയില്ലാത്തവർക്കു തന്നാൽ ആവുന്ന സഹായങ്ങൾ എന്നിങ്ങനെ നടത്തി ജനങ്ങൾക്ക് ഉപകാരുള്ള എന്തെങ്കിലുമൊക്കെ ചെയ്തിരുന്നെങ്കിൽ നാടിനു എന്തെങ്കിലും ഗുണം ഉണ്ടായേനെ.മോഡി തെറ്റു ചെയ്തോ ഇല്ലയോ എന്നത് എന്തായാലും ഈ തീരുമാനം വിജയകരമായി നടപ്പിലാക്കി കഴിഞ്ഞതിനു ശേഷം നമ്മുക്ക് വിലയിരുത്താം. അല്ലാതെ ഇഷ്ടമില്ലാ അച്ചി തൊട്ടതെല്ലാം കുറ്റം എന്ന രീതിയിൽ പൊയ് വാദങ്ങളും വിടുവായിത്തരവും വെച്ച് ജനഭയം വർധിപ്പിക്കുകയല്ല വേണ്ടത് . ജി എസ ടി , ടാക്സ് ആംനെസ്റ്റി, നോട്ടു മാറ്റൽ ഇതൊക്കെ ഒരു ലക്‌ഷ്യം വെച്ചിട്ടുള്ള പദ്ധതി പരമ്പരയിലെ അന്യോന്യ ബന്ധമുള്ള ഘടകങ്ങൾ ആണ്….അതിനു ഉദ്ധിഷ്ഠ ഫലം ഉണ്ടായാൽ ….. എന്ത് സംഭവിക്കും എന്ന് കൂടെ നമ്മൾ മനസിലാക്കണം. രാഷ്ട്ര നന്മ നിസ്സംശയം ഉണ്ടാവും . പക്ഷെ അതിനോട് ഒപ്പം തന്നെ തങ്ങൾക്കെതിരെ ഉയർന്ന പൊയ് വാദമുഖങ്ങൾ ഉടച്ചു കാട്ടി….. അന്യായമായി അവഹേളിക്കപ്പെടുകയാണെന്ന് ചൂണ്ടി കാണിച്ചു ….ഇന്ന് ചേരി ഇല്ലാത്ത ജനങ്ങളുടെ പോലും സഹതാപം പിടിച്ചു പറ്റി പൂർവാധികം ശക്തിയോടെ അവർ തിരിച്ചു വരാൻ ഇട വരുത്തും. 

രാഷ്ട്രീയ പാർട്ടികൾ അത് ഏതു തന്നെ ആയാലും അവയൊക്കെ ഒന്നൊന്നര സൈസുള്ള പെരുച്ചാഴികൾ ആണ് …. അവയെ ഒതുക്കാൻ ന്യായോക്തി ഉള്ള വാദങ്ങൾ ഉപയോഗിക്കു…..ജനങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ടെങ്കിൽ അവ പരിഹരിക്കാൻ പരിശ്രമിക്കൂ . അല്ലാതെ എതിർ പാർട്ടി പെരുച്ചാഴിയെ കൊല്ലാൻ വൈകാരികത ഉണർത്തി ഇല്ലം ചുടുകയല്ല വേണ്ടത് . അത് തിരിച്ചടിക്കും . ഹിന്ദുത്വ അജണ്ടയേക്കാൾ ഇടതിന്റെ ഈ ബോധമില്ലാ പഴിചാരൽ പ്രവണതയാണ് സംഘ പരിവാറിന്റെ പ്രചാരണത്തിനും അവരോടു സഹതപിക്കുന്ന അണി ബലത്തിന്റെ വർദ്ധനവിനും ഉദകിയിട്ടുള്ളതു. മറിച്ചും … ചില പരിവാർ അനുയായികളുടെ വിടുവായത്തം തന്നെ ആണ് ഇടതിനും ഉതകിയിട്ടുള്ളത് . വൈകാരികത ഉണർത്തുന്ന ദോഷം ചാർത്തലുകളും ട്രോളുകളും കാണുമ്പോൾ നമ്മൾ അതിനെ തുണക്കാൻ ചാടി പുറപ്പെടുന്നതിനു മുൻപ് അവയെ സൂക്ഷ്മമായി പരിശോദിക്കണം ….ഇല്ലെങ്കിൽ വെളുക്കാൻ തേക്കുന്നത് പാണ്ടാവുന്നതു നോട്ടു മാറ്റൽ അല്ല ….ഒരു പക്ഷെ ഇടതിന്റെ രാഷ്ട്രീയ ഭാവി തന്നെ ആയിരിക്കും.