കൊങ്കുനാട്ടിന്റെ പ്രത്യേകതയാണ് ചിക്കൻ ചിന്താമണി . നിങ്ങൾക്ക് തമിഴ് കൂട്ടുകാർ ഉണ്ടെങ്കിൽ അവരുടെ മനം കവരാൻ എളുപ്പം ഉണ്ടാക്കാവുന്ന സ്വാദിഷ്ടമായ ഒരു വിഭവം ആണ് ചിക്കൻ ചിന്താമണി.

chinthamani (1)

ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി -10
കറിവേപ്പില – 20 -30 ഇലകൾ
കുരു കളഞ്ഞ വറ്റൽ മുളക് – 5 എണ്ണം ചെറുതായി അരിഞ്ഞത്
തേങ്ങ ചിരവിയത് – ഒരു കപ്പു
കടുക് – 2 ടീ സ്പൂൺ
മഞ്ഞ പൊടി – 1 ടീ സ്പൂൺ
മുളക് പൊടി – 2 ടേബിൾ സ്പൂൺ
ചുവന്ന കളർ പൊടി – 1 ടീ സ്പൂൺ
സൺഫ്ളവർ എണ്ണ – ആവശ്യാനുസരണം
ഉപ്പു – ആവശ്യാനുസരണം
ബോൺലെസ്സ് ചിക്കൻ – 1 കിലോ

1. ചിക്കൻ കഴുകി വൃത്തിയാക്കി ഇറച്ചി കത്തി ഉപയോഗിച്ച് മാംസം വളരെ നേർങ്ങനെ തറച്ചെടുക്കുക

2. എണ്ണ ചൂടായി വരുമ്പോൾ കടുകും കറിവേപ്പിലയും ഇട്ടു വഴറ്റുക. അതിനു ശേഷം അരിഞ്ഞ ചെറിയ ഉള്ളിയും വറ്റൽ മുളകും ഉപ്പും ചേർത്ത് ഇളം ബ്രൗൺ നിറം ആവുന്നത് വരെ വഴറ്റിക്കൊണ്ടിരിക്കുക.

3. വഴറ്റിയ ചേരുവകളിലേക്കു നേർങ്ങനെ അരിഞ്ഞ മാംസം ഇടുക. മഞ്ഞൾ പൊടിയും മുളക് പൊടിയും ചേർക്കുക. ചുവന്ന കളർ പൊടി ശകലം വെള്ളത്തിൽ ചാലിച്ച് ഇതിലേക്ക് ഒഴിക്കുക.

4. നല്ലവണ്ണം മാംസവും ചേരുവകളും വഴറ്റിയ ശേഷം പാത്രം അടച്ചു വെച്ച്  ഇറച്ചി ഇളം ചൂടിൽ വേവാൻ അനുവദിക്കുക.

5. ഇറച്ചി വെന്തതിനു ശേഷം അതിലേക്കു ചിരവിയ തേങ്ങ ഇട്ടു നല്ലവണ്ണം വീണ്ടും ഇളക്കുക. അടുപ്പിൽ നിന്നും പാത്രം ഇറക്കി അര മണിക്കൂർ അടച്ചു വെച്ച് പാത്രപാകം വരാൻ അനുവദിക്കുക.

നിങ്ങളുടെ ചിക്കൻ ചിന്താമണി റെഡി !!.