നരസിംഹ റാവുവിന്റെ വികൃത ഹാസ്യ ചിത്രങ്ങളും , മൻമോഹൻ സിംഗ് ന്റെ കാർട്ടൂണ്‍ പരംബരകളും ഒക്കെ കണ്ടു ശീലമായ ഒരു സാധാരണക്കാരന് മോഡി തമാശ ഒരു പുതിയ നേരംപോക്ക് , അത്രയേ മോഡി ആക്ഷേപഹാസ്യങ്ങളെ ഞാൻ ആദ്യം കണ്ടുള്ളൂ . കാലക്രമേണ അത് ഒരു ദൈനംദിന വിനോദമായി വളർന്നു കണ്ടപ്പോൾ അതിനെ ഞാൻ രാഷ്ട്രീയ ചൊറിച്ചൽ മാത്രം ആയി വീണ്ടും എഴുതി തള്ളി . പ്രത്യകിച്ചു ഒരു പാർട്ടി ചായ്‌വും ഇല്ലാത്ത എനിക്ക് , ഏതു പാർട്ടിക്കും ഇട്ടു ഒന്ന് പൂശാൻ ഒരു വിശേഷാൽ  ഹരമാണ് , പണ്ടും ഇപ്പോഴും. അതുകൊണ്ട് തന്നെ ഇതിലൊക്കെ എന്ദെങ്കിലും ഒരു പ്രശ്നം ഉണ്ട് എന്ന് സംശയിക്കെണ്ടാതായും തോന്നിയില്ല. ന്യൂനപക്ഷങ്ങൾ ചായക്കടക്കാരൻ മോഡിക്ക് രണ്ടു ആപ്പ് വെച്ച് കൊടുത്താൽ ദോഷം പറയേണ്ടതില്ല , ഭയം പക ഇതൊക്കെ ആയി അതിനേ വിട്ടുകൊടുക്കാവുന്നതെ ഉള്ളൂ എന്നും ഞാൻ മനസ്സിൽ ചട്ടം കെട്ടി . മനുഷ്യ സഹജമായ വികാരങ്ങൾ. ബീ.ബീ.സി യും , സീ.എൻ.എൻ നും മാത്രം കാണുന്ന ഇളം തലമുറയും , പല നവീകരണവാദി ഹിന്ദുക്കളും ഒക്കേ ഇതിൽ പങ്കു ചേർന്നപ്പോഴും ഞാൻ സ്വയം പറഞ്ഞു. ജസ്റ്റ്‌ ഇഗ്നോർ അളിയാ ….ജസ്റ്റ്‌ ഇഗ്നോർ. ഇത് സന്ഘികലോടും വലതുപക്ഷ രാഷ്ട്രീയ സംഘടനകളോടും ഉള്ള നിഷ്കളങ്കവും ന്യായവും ആയ വിരോധം മാത്രം. എന്ദിനു അവരെ പഴി പറയണം ? ആർ . എസ്. എസ് ന്റെ ശുപാർശാ ഫലമായി ആയി പ്രധാനമന്ത്രി ആയി അവതരിച്ച മോഡിയോടു ഇഷ്ടക്കേടും സംശയവും ഒക്കെ തോന്നിയാൽ ദോഷം കാണേണ്ടതില്ല. വിട്ടു പിടി എന്ന് വീണ്ടും വീണ്ടും ഞാൻ എന്നോട് സ്വയം പറഞ്ഞു . പക്ഷെ ഈ ഇടയായി ഈ ആക്ഷേപഹാസ്യങ്ങൾ കുറച്ചു അപരിഷ്കൃതവും, സാമാന്യം ബുദ്ധി വികാസമുള്ള പരിഷ്കാരികൾ പോലും വിശകലനം ഒന്നും ഇല്ലാണ്ട് അങ്ങ് വെച്ച് കാച്ചുന്നത് കണ്ടപ്പോൾ , ഇതിൽ എന്ദൊ ഒരു വശപിശക് തോന്നി . സ്വതവേ ഉദാസീനവരായവർക്ക് പോലും ഈയിടെ രാവിലത്തെ കട്ടൻ എന്നോണം രണ്ടു മോഡി തമാശ സേവിച്ചില്ലെങ്കിൽ ശോധന കിട്ടുന്നില്ല എന്ന് കണ്ടപ്പോൾ ഇത് വെറും വശപിശകല്ല ഒരു രോഗം ആണെന്ന് പെട്ടെന്ന് എന്റെ റ്റ്യൂബുലൈറ്റു കത്തി . ഇത് സ്മൃതി ഇറാനിയുടെ പാവാട മന്ത്രമോ , അംബാനിയുടെ കൈമടക്കിന്റെ മാറണമോ , എം. എ . എടുക്കാത്തത് കൊണ്ടോ, എന്ദിനു അധികം പറയുന്നു, രാജ്യത്തിന് വേണ്ടി നന്മ ചെയ്യാൻ ശ്രമിക്കാത്തത് കൊണ്ടോ ഒന്നും അല്ല . ഇന്നത്തെ സാഹചര്യത്തിൽ മോഡിയുടെ പെരടിക്ക് ഒന്ന് കേറിയില്ലെങ്കിൽ ജനാതിപത്യ ഭാരതത്തിന്റെ മതേതര പൌരൻ ആണ് എന്നുള്ള പ്രതിച്ചായ ഒരുത്തനും കിട്ടില്ല . കഷ്ടകാലത്തിനു നിഷ്പക്ഷമായി മോഡി സർക്കാർ എന്ദെങ്കിലും നന്മ ചെയ്യാൻ ശ്രമിക്കുന്നുണ്ട് എന്നെങ്ങാനും ഉരിയാടിപോയാൽ അവൻ ഒന്നുകിൽ സന്ഘി അല്ലെങ്കിൽ ദ്രോഹി. പടച്ചോനേ ഇതിനാണോ ഞങ്ങൾക്ക് മേധാശക്തിയും, ചിന്ദാസ്വാതത്ര്യവും ഒക്കെ നീ ഉരുട്ടി തന്നിട്ടുള്ളത് ? ഇഷ്ടമില്ലാ അച്ചി തൊട്ടതെല്ലാം കുറ്റം എന്ന് കേട്ടിട്ടുണ്ട് , എന്നാൽ മോഡിയിപ്പോ സ്ഥിരം തീണ്ടാരി ആയ അച്ചി ആണെന്നാ തോന്നുന്നത് – മിണ്ടിയില്ലെങ്കിൽ മണ്ടൻ മിണ്ടിയാൽ അധികപ്രസംഗി. കഷ്ടം.