Dashapushpangal

കേരളത്തിൽ ഹൈന്ദവ സമൂഹം ദേവാംശം ഉള്ളത് എന്നു സങ്കൽപ്പിച്ചു പോരുന്ന 10 ഔഷധസസ്യങ്ങളെയാണ് ദശപുഷ്പങ്ങൾ എന്നു വിളിക്കുന്നത്. കർക്കിടകത്തിലെ ശീപോതി ഒരുക്കലിനും ധനുമാസത്തിലെ തിരുവാതിരയ്ക്കും ചില ആചാര അനുഷ്ഠാനങ്ങളിൽ ഹൈന്ദവ സ്ത്രീകൾ ദശ പുഷ്പങ്ങൾ ഉപയോഗിക്കുന്നു . ഉത്സവദിനമായ തിരുവാതിരനാളിൽ സ്ത്രീകൾ ഉപവാസമനുഷ്ഠിച്ച ശേഷം പാതിരാവിൽ കുളിക്കുന്നതിനു മുൻപ്‌ ദശപുഷ്പം ചൂടുന്നു. തിരുവാതിര ദിവസം സുമംഗലികൾ ഇവ തലയിൽ ചൂടും ചെയ്യുന്നു . തിരുവാതിരവ്രതകാലത്ത്‌ ഐശ്വര്യത്തിനും, ഭർത്താവിന്റെ ആയുരാരോഗ്യത്തിനും വേണ്ടിയാണു സ്ത്രീകൾ ദശപുഷ്പം ചൂടുന്നത് എന്നു സങ്കൽപ്പിച്ചു പോരുന്നു. ദശപുഷ്പങ്ങൾ ഏതൊക്കെ ?

പൂവാംകുറുന്തൽ തിരുതാളി
ഉഴിഞ്ഞ വിഷ്ണുക്രാന്തി
നിലപ്പന മുയല്‍ച്ചെവി
ഭൃംഗരാജന്‍
മുക്കുറ്റി ദുറുവ ചെറുള
കയ്യോന്നികളിതെന്നിതെല്ലാം
പത്തുള്ള പുഷ്പമിവ
ചൊല്ലത് കേള്‍പ്പൂ ഞാനും

ഇവയിൽ കറുകയും ചെറൂളയും ബലി തർപ്പണത്തിനും, മുക്കുറ്റി ബിന്ദിക്കും കേരള ഹൈന്ദവ സമുദായങ്ങളിൽ ഉപയോഗം കണ്ടു വരുന്നു. ദശപുഷ്പങ്ങളിൽ ഓരോ പൂവിനും പ്രത്യേകം ദേവതയും ഫലപ്രാപ്തിയും ഉണ്ടെന്നുമാണ് വിശ്വാസം. കേരളത്തിൽ കാണപ്പെടുന്ന ഈ പത്തു‌ സസ്യ വർഗ്ഗങ്ങളും  നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും പ്രാധാന്യ ഏറെയുണ്ട്. ഉദാഹരണത്തിന് പൂവാംകുറുന്തൽ പനി, മലമ്പനി, തേൾവിഷം, അർശസ്, എന്നിവക്കും, നേത്ര ചികിത്സയിലും ഉപയോഗിക്കുന്നു. സംസ്കൃതത്തിൽ ദശപുഷ്പങ്ങളെ സഹദേവി, ലക്ഷ്മണ, ഇന്ദ്രവല്ലി, ഹരി ക്രാന്ത, മുസലി, അഖുകർണി, വിപരിത ലജ്ജലു, ദുർവാ, ഭദ്ര, ഭൃംഗരാജന്‍  എന്നും വിളിക്കപ്പെടുന്നു.

Advertisements