ലോകം എമ്പാടുമുള്ള ഐ ഫോൺ ഉപഭോക്താക്കൾ “പ്രിസ്‌മാ” എന്ന പുതിയ റഷ്യൻ ആപ് ഉപയോഗിച്ചു ഫോട്ടോകൾ കാലാഭിരുചിയുള്ളവയായി മാറ്റി കൊണ്ടിരിക്കുകയാണ് . ഒന്നര മില്യണിലും അധികം ആൾക്കാർ ഇതിനോടകം പ്രിസ്‌മാ ഡൗൺലോഡ് ചെയ്തു ഉപയോഗിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണ് സൂചന. വാൻ ഗോക് ശൈലി മുതൽ മോണോ മേക് എന്ന ജാപ്പനീസ് ശൈലി വരെ ഉള്ള മുപ്പത്തിമൂന്നു വിധത്തിൽ പടങ്ങളെ കലാസൃഷ്ടികൾ ആക്കി മാറ്റാനുള്ള മികവ് വൈറൽ ആയി കൊണ്ടിരിക്കുന്ന ഈ ആപ്പിനുണ്ട് . ഇന്ധ്യൻ മാധ്യമങ്ങൾ ബോളിവുഡ് നടികളുടെ പടം തൊട്ടു ഇന്ധ്യയുടെ ഹെറിറ്റേജ് സൈറ്റുകളെ വരെ പ്രിസ്‌മാ ഉപയോഗിച്ചു മാറ്റി അർമാദിക്കുന്നു. ഈ ആപ് എന്താണ് ? ഫോട്ടോ ആപ്പുകളുടെ അതിപ്രസരം ഉള്ള ഈ കാലഘട്ടത്തിൽ പ്രിസ്‌മാ വൈറൽ ആവുന്നത് എന്തു കൊണ്ടു ?

ജൂൺ 11 ന് പുറത്തിറങ്ങിയ റഷ്യൻ കമ്പനി നിർമിച്ച ഈ ആപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ന്യൂറൽ നെറ്റവർക്ക് എന്നീ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് പടങ്ങളെ രൂപാന്തരപ്പെടുത്തുന്നത്. മറ്റു ഫോട്ടോ ആപ്പുകളെ പോലെ ഉപരിപ്ലവമായ മോടി മാറ്റങ്ങൾ അല്ലാ ഇവ എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. മാറ്റാൻ എടുക്കുന്ന പടത്തിനെ മേൽപ്പറഞ്ഞ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു പുതുതായി പുനർ നിർമിച്ചു എടുക്കയാണ് ഇതു ചെയ്യുന്നത് എന്നതാണ് ഇതിന്റെ ആകർഷണാത്മകമായ  സവിശേഷതയും. പല ചിത്രകലാ രീതികളെ മാത്രമല്ല പിക്കാസോ, വാൻ ഗോഗ് എന്നീ പ്രശസ്ത ചിത്രകാരന്മാരുടെ രചനകളെ അനുകരിക്കുന്ന രീതിയിൽ  പോലും കൊടുക്കുന്ന പടത്തിനെ രൂപാന്തരപ്പെടുത്താനുള്ള ഫിൽറ്ററുകൾ ആണ് ഈ ആപ്പിനുള്ളത് . ആപ്പ് നിർമിച്ച കമ്പനിയുടെ സ്ഥാപകരിൽ ഒരാളും കംപ്യുട്ടർ വിദഗ്ദ്ധനും ആയ അലക്സി മൊയ്സീൻകോവ് പറയുന്നത് ” ജനങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു ഞങ്ങൾ അതു പരീക്ഷിക്കാൻ അവരെ അനുവദിക്കുന്നു” എന്നാണ് . ഏതായാലും ഇളം തലമുറയിൽ പലവരും ഇതിനോടകം തങ്ങളുടെ ഫേസ്‌ബുക്ക് പ്രൊഫൈൽ പടങ്ങളും കവർ പടങ്ങളും പ്രിസ്‌മാ ഉപയോഗിച്ചു മാറ്റി കൊണ്ടു ഈ പുതിയ ആപ്പിനോടുള്ള തങ്ങളുടെ അഭിരുചി സാമൂഹ്യ മാധ്യമങ്ങളിൽ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നു.

കലാകാരന്മാരെയും, ടെക് ഗീക്കുകളെയും, സാമാന്യ ജനതയേയും ഒരു പോലെ വശീകരിച്ചു ഈ റഷ്യൻ ആപ്പ് ഇപ്പോൾ ആൻഡ്രോയ്ഡ് ഫോണുകളിലും ലഭ്യമാണ് .

prismcollage