നമ്മളിൽ പലവരും നമ്മുടെ പേരുകൾ സ്വയം തിരഞ്ഞെടുത്തവർ അല്ലാ ..നമ്മുടെ മാതാ പിതാക്കൾ കാരണവന്മാർ അങ്ങനെ മറ്റു പലവരും നമ്മുക്ക് നൽകിയ ദാനം ആണ് . ബാല്യ കാലത്തും കൗമാര കാലത്തും സമൂഹത്തിൽ നമ്മൾ അവയാൽ സംബോധന ചെയ്യപെട്ടു അതു നമ്മുടെ സ്വത്വയുടെ ഭാഗമായി ഊട്ടി ഉറപ്പിക്കപ്പെടുന്നു….അതിനോട് നമ്മൾ വൈകാരികമായി താദാത്മ്യം പ്രാപിക്കുന്നു . യൗവനത്തിൽ എത്തി വ്യതയസ്ത വീക്ഷണങ്ങൾക്കു വിധേയാരാവുമ്പോൾ ആണ് അതിലടിങ്ങിയിരിക്കുന്ന പൈതൃകം , വർണം , മതം ഇവയൊക്കെ നമ്മൾ മനസിലാക്കി എടുക്കുന്നതും അതിലെ സാമൂഹിക സ്ഥാന ചിന്ഹങ്ങളും അതിനോടുള്ള സമൂഹത്തിലെ പ്രതികരണങ്ങൾ നമ്മൾ നേരിടേണ്ടി വരുന്നതും . ആ കാലയളവിൽ പ്രസ്തുത സ്വത്വയിൽ രേഖകൾ പ്രമാണങ്ങൾ ആധാരങ്ങൾ നമ്മൾ കുന്നു കൂട്ടി കഴിഞ്ഞിരിക്കുന്നു അതൊക്കെ മാറ്റി എടുക്കുന്നത് പർവതം പോലുള്ള പണിയായി മാറുകയും ചെയ്യുന്നു . 

ഒരു അറബി പേരുണ്ടായത് കൊണ്ടു ആരും സുടാപ്പിയോ തീവ്രവാദിയോ , ജാതി വാലുള്ളത് കൊണ്ടു സന്ഘിയോ ബൂർഷയോ , ആങ്കിലേയ നാമദേയത്താൽ സായിപ്പോ നിഷ്പക്ഷ നാമദേയത്താൽ മതേതരനോ ആകുന്നില്ല. അങ്ങനെ എങ്കിൽ മഞ്ജുവിലെ വാര്യരും , മാധുരിയിലേ ദീക്ഷിത്തും , അമിതാബിലെ ബച്ചനും ഒക്കെ സിനിമാ ലോകത്തു സവർണ ബൂർഷാ ഭരണം പുനഃസ്ഥാപിക്കുമായിരുന്നു , സൽമാനിലെ അമീറിലെ ഷാറൂഖിലെ ഖാൻ ഖിലാഫത്തു സ്ഥാപിച്ചെടുക്കുമായിരുന്നു , EMS നമ്പൂതിരിപ്പാടും EK നയനാരും ശിവദാസ മേനോനും ഒക്കെ സവർണ ബൂർഷ്വാ ദേശമായി  കേരളത്തെ കടഞ്ഞെടുക്കുമായിരുന്നു,  നിഷ്പക്ഷ പേരുകൾ ഉള്ളവർ ആരും സംഘികളും സുടാപ്പികളും ആവുകയുമില്ലായിരുന്നു. അപ്പോൾ പേരിൽ അല്ലാ അതു തരുന്ന സ്വത്വ ബോധത്തിലും അല്ല പ്രശ്നം പക്ഷെ ചിന്തകളിൽ സങ്കുചിതത്വം , വാക്കുകളിൽ വിഷമുനകൾ , പ്രവർത്തിയിൽ അസഹിഷ്ണുത ഇവ മൂന്നും കൂട്ടി ഇണയുമ്പോൾ ആണ് സംഘിയും ബൂർഷായും സുഡാപ്പിയും തീവ്രവാദിയും ഒക്കെ ഉണ്ടാവുന്നത് . അറബി പേരിലെ മുജാഹിദിനെയും , ജാതിവാലിലെ സവർണനെയും, ഇതൊന്നുമില്ലാത്തവന്റെ മതേതരത്വവും ഒക്കെ നമ്മൾ സങ്കൽപ്പിച്ചു എടുക്കുന്ന ഭാവനകളും മുനിവിധിയും മാത്രമാണ്.

സവർണ വാലുണ്ടായത് കൊണ്ടു തനിക്കു പല നേട്ടങ്ങൾ ഉണ്ടായിട്ടില്ലേ എന്ന ചോദ്യത്തിന് ….ഉണ്ട് എന്നുത്തരം….. പക്ഷെ ആ കൂട്ടത്തിൽ അതുണ്ടായത് കൊണ്ടുള്ള കോട്ടങ്ങളും ദുരിതങ്ങളും നിങ്ങൾക്കു അറിയുന്നുവോ എന്നും കൂടി ചേർത്ത് ചിന്തിക്കേണ്ടിയിരിക്കുന്നു .അറബി പേരും താടിയും ഉള്ളത് കൊണ്ടു എയർപോർട്ടിൽ തീവ്രവാദി എന്ന മുൻവിധിയാൽ തടയപ്പെട്ടവരുടെ ദുരിതം നിങ്ങൾ കൊട്ടി പാടുന്നു എന്നാൽ സവർണ വാല് പൈതൃകമായി ലഭിച്ചതിനാലോ ചന്ദന കുറി തൊട്ടു പോയത് കൊണ്ടോ സംഘി എന്ന മുൻവിധിയാൽ കല്ലേറ് കൊള്ളേണ്ടി വരുന്ന ദുരിതം നിങ്ങൾ കൊട്ടി പാടുന്നില്ല , തീവ്രവാദികളുടെ മതം നിങ്ങൾ കൊട്ടി പാടുന്നു എന്നാൽ പലപ്പോഴും അവരുടെ മതേതര പേരുകൾ നിങ്ങൾ കാണുന്നില്ല . പേരുകളും അതിലെ വാലുകളും മനുഷ്യ നിർമ്മിതം ആണ് , മനുഷ്യന്റെ സ്വത്വ ആണ് പക്ഷെ ആ മനുഷ്യൻ അവന്റെ പേരല്ല വാലല്ല …അതു അന്യർക്ക് വേണ്ടി കൂട്ടേണ്ടതോ കിഴിക്കേണ്ടതോ അല്ലാ …..മനുഷ്യൻ അവന്റെ ചിന്തയും വാക്കും പ്രവർത്തിയും കൂടിച്ചേരുന്ന ഒന്നാണ് …ഹേ .

Advertisements