ഞാനുൾപ്പടെ ഉള്ള ഒട്ടുമിക്ക ഹിന്ദുക്കൾക്കും ഒരു രോഗം ഉണ്ട് . ഏതു കുഴിമാന്ദി ചടങ്ങും “സൈന്റിഫിക് ” ആണ് എന്ന് വിളിച്ചു കൂവുന്ന രോഗം. ചിലതിനൊക്കെ ഉണ്ട് എങ്കിലും എന്തും ഏതും ശാസ്ത്രീയാമാണ് എന്ന് തെളിയിക്കാൻ കടിച്ചാപോട്ടാത്ത വിഡ്ഢി വിശധീകരണങ്ങൾ വെച്ച് പുലമ്പും. ഒപ്പം ഉപനിഷത്തുകളിൽ നിന്നും മറ്റുമുള്ള എല്ലാറ്റിനും പറ്റിയ ശ്ലോകങ്ങള എടുത്തു കാച്ചി ഞങ്ങളുടെ സന്ദേശം സാർവത്രികമാണ് എന്ന ഭോഷ്ക്കും. മറ്റു മതസ്ഥരും ഒട്ടും പിന്നിലല്ലെന്ന് വേണം പറയാൻ. നമ്മുടെ സാകിർ നായിക്കും പിന്നെ ചില പള്ളീലച്ചന്മാരും ഒക്കെ ഉണ്ട് ഈ കൂട്ടത്തിൽ, അവരവരുടെ കുഞ്ഞാടുകളെ മയക്കാൻ . ഇങ്ങനേ സൈന്റിഫിക് ചുക്കാൻ പിടിച്ചാലേ മതത്തിനു നിലനില്പ്പ് ഉള്ളോ ? പിന്നെ പാടി പാടി കോലം കെട്ട വേറ ഒരു പല്ലവിയും കൂടേ ഉണ്ട് – മൂല്യഭോധം . മതമില്ലാത്തവന് മൂല്യബോധം തലയിൽ കിളിർക്കില്ല എന്നുണ്ടോ ? നിരീശ്വരവാധികളും ഒട്ടും മോശക്കാരല്ല എന്ന് വേണമെങ്കിൽ പറയാം . ഏതാണ്ട് ചില മതബ്രാന്തന്മാരെ പോലേ തന്നേ അവർക്കും സൈന്റിഫിക് അല്ലാത്ത ഒന്നും ദഹിക്കില്ല. കുത്തിയും മാന്തിയും എല്ലാ മതങ്ങളോടും ഇവനൊക്കെ അസഹിഷ്ണുത കാണിക്കും . എന്നാ പിന്നേ ഈശ്വരനുണ്ട് എന്നും ഈഷ്വരനില്ല എന്നുമൊക്കെ സ്ഥാപിക്കാൻ ചക്രശ്വാസം വലിക്കണ്ട വല്ല ആവശ്യം ഉണ്ടോ ? മുട്ട് ശാന്തിക്ക് ശാസ്ത്രവും ഗവേഷണവും ഒക്കെ വെച്ച് ഓരോ തട്ടുകട തുടങ്ങിയാൽ പൊരേ ?. 

മുളനായ് കീറി ഇടുന്ന പോലേ പെറ്റു പെരുകിയോ , പേടിപ്പിച്ചോ , പ്രഘോഷിപ്പിച്ചോ , സൈന്റിഫിക് ആക്കിയോ തട്ടി കൂട്ടേണ്ട ഒരു തട്ടുകട അല്ല മതം. മതമെന്നാൽ അഭിപ്രായം എന്നേ അർത്ഥമുള്ളൂ. അതു പുച്ചിച്ചോ , താഴ്ത്തിക്കെട്ടിയോ, അശാസ്ത്രീയം എന്ന് കരിവാരി തേച്ചോ തള്ളി കളയേണ്ട ആവശ്യവും ഇല്ല. ഇഷ്ടമുള്ളവൻ പുട്ടടിക്കട്ടെ.